ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

നിവ ലേഖകൻ

Alappuzha Subhadra murder evidence collection

ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ചതായും, സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വീടിന് പിന്നിലെ കുളത്തിൽ നിന്നാണ് തലയിണ കണ്ടെത്തിയത്. രണ്ടാംപ്രതി മാത്യൂസ് ആണ് തലയണ എടുത്തതെന്നും അറിയിച്ചു. കൊലപാതക സമയം സുഭദ്ര കിടന്ന തലയിണയാണ് കണ്ടെത്തിയത്.

രക്തക്കറ പുരണ്ടതിനെ തുടർന്നാണ് പ്രതികൾ ഉപേക്ഷിച്ചത്. മറ്റൊരു തലയിണ കത്തിച്ചതായും, പറമ്പിൽ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തതായും പൊലീസ് പറഞ്ഞു. നെഞ്ചിൽ ചവിട്ടി വാരിയെല്ലുകൾ തകർത്തും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് മാത്യൂസും ശർമിളയും ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

കൊലപാതകത്തിന് ആയുധങ്ങൾ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. കൊലപ്പെടുത്തി സ്വർണാഭരണങ്ങൾക്ക് കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നു.

  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി

ഒന്നാം പ്രതി ശർമലയും രണ്ടാംപ്രതി മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. രാത്രിയോടെ ഇവർ ഒളിവിൽ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകുമെന്നും അറിയിച്ചു.

Story Highlights: Evidence collection conducted with accused in Alappuzha Subhadra murder case, revealing key details of the crime.

Related Posts
ബിന്ദു പദ്മനാഭൻ തിരോധാനക്കേസ്: സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
Bindu Padmanabhan missing case

ആലപ്പുഴ ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനക്കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ Read more

പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി; തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശി പിടിയിൽ
POCSO case arrest

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്ന് കേരള പോലീസ് പിടികൂടി. Read more

  ചാറ്റ് ജിപിറ്റി പറഞ്ഞ തണ്ണിമത്തൻ കിടു; വൈറലായി യുവതിയുടെ വീഡിയോ
ജെയ്നമ്മ വധക്കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ വീണ്ടും പരിശോധന, നിർണായക തെളിവുകൾ ശേഖരിച്ചു
Jainamma murder case

ജെയ്നമ്മ വധക്കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധന നടത്തി. വീട്ടിൽ Read more

ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Dhanbad Express case

ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് Read more

മലപ്പുറം തിരൂരങ്ങാടിയിൽ കാർ ആക്രമിച്ച് 2 കോടി കവർന്ന സംഭവം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Malappuram car theft

മലപ്പുറം തിരൂരങ്ങാടിയിൽ കാർ ആക്രമിച്ച് 2 കോടി രൂപ കവർന്ന സംഭവത്തിൽ പോലീസ് Read more

ആലപ്പുഴ കൊമ്മാടിയിൽ മകന്റെ കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
Alappuzha double murder

ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ പോലീസ് പിടികൂടി. തങ്കരാജ്, Read more

ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ
POCSO case accused

ഫറോക്ക് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി. ഫറോക്ക് Read more

  ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ
ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ
ksrtc conductor ganja

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിലായി. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് Read more

ചേർത്തലയിൽ ‘പ്രയുക്തി 2025’ മെഗാ തൊഴിൽ മേള; പങ്കെടുക്കാവുന്ന യോഗ്യതകൾ ഇവ
Prayukti 2025 job fair

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്, നാഷണല് കരിയര് സര്വ്വീസ് എന്നിവയുടെ Read more

കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
Kozhikode electric shock death

കൊയിലാണ്ടി പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് Read more

Leave a Comment