മാന്നാറിലെ യുവതി തിരോധാന കേസിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പതിനഞ്ച് വർഷം മുമ്പ് കാണാതായ കലയുടേതാണെന്ന് കരുതുന്ന അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളാണ് ഇവർ. കലയെ തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയെന്നാണ് ഇവർ മൊഴി നൽകിയത്.
കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. കല മറ്റൊരാളുമായി പോയെന്നായിരുന്നു അനിൽ കലയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
കൊലപാതകത്തിനുശേഷം മൃതദേഹം കാറിൽ കൊണ്ടുവന്ന് മറവുചെയ്യാൻ സഹായിച്ചതായും കസ്റ്റഡിയിലുള്ളവർ വെളിപ്പെടുത്തി.