ആലപ്പുഴ അപകടം: വാഹനം വാടകയ്ക്കല്ല, സൗഹൃദത്തിന്റെ പേരിൽ നൽകിയതെന്ന് ഉടമ

നിവ ലേഖകൻ

Alappuzha car accident

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ട വിദ്യാർത്ഥികൾക്ക് കാർ നൽകിയത് വാടകയ്ക്കല്ലെന്ന് വാഹനത്തിന്റെ ഉടമ ഷാമിൽ ഖാൻ വ്യക്തമാക്കി. വിദ്യാർത്ഥി മുഹമ്മദ് ജബ്ബാറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമയ്ക്ക് പോകാനായി കാർ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് കഴിഞ്ഞ രണ്ടുമാസമായുള്ള പരിചയമാണ് മുഹമ്മദ് ജബ്ബാറുമായി തനിക്കുള്ളതെന്നും ഉടമ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. മഴയായതുകൊണ്ട് വാഹനം നൽകണമെന്ന് മുഹമ്മദ് ജബ്ബാർ ആവശ്യപ്പെട്ടതനുസരിച്ചാണ് വീട്ടിലെ സ്വകാര്യ ആവശ്യങ്ഷൾക്ക് ഉപയോഗിക്കുന്ന ടവേര കാർ നൽകിയത്. വണ്ടിയിൽ ആവശ്യത്തിനുള്ള ഡീസൽ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കൾക്കും സിനിമയ്ക്ക് പോകണമെന്നുമാണ് ജബ്ബാർ പറഞ്ഞതെന്ന് ഷാമിൽ ഖാൻ വെളിപ്പെടുത്തി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് വാഹന ഉടമയുടെ മൊഴിയെടുത്തിട്ടുണ്ട്.

2010-ൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ പേപ്പറുകളുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്റ് എ കാർ അല്ലെങ്കിൽ റെന്റ് എ കാബ് എന്ന തരത്തിലുള്ള ലൈസൻസ് വാഹനത്തിനില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 വർഷത്തെ പഴക്കമുള്ള വാഹനത്തിന് എയർ ബാഗും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷവർലെറ്റിന്റെ ടവേര വാഹനത്തിന് സെവൻ സീറ്റർ കപ്പാസിറ്റിയാണുള്ളത്.

  മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡോക്ടർ ഹാരിസ്

അപകടത്തിൽ പരുക്കേറ്റ ആറ് വിദ്യാർത്ഥികളിൽ എടത്വ സ്വദേശി ആൽവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും.

ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. കാറിൽ സഞ്ചരിച്ചത് 11 വിദ്യാർത്ഥികളായിരുന്നു. ഇതിൽ അഞ്ചു വിദ്യാർത്ഥികളാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചവർ. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കും. ഒരു വസ്തുമുന്നിൽ കണ്ട് കാർ വെട്ടിച്ചെന്നായിരുന്നു ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്.

Story Highlights: Alappuzha car accident: Owner claims car was lent to students as a friendly gesture, not for rent

  വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലിൽ പ്രത്യേക നിരീക്ഷണം
Related Posts
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Bijukuttan car accident

പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന Read more

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
Biju Kuttan accident

പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ Read more

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Bridge Collapse Kerala

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സംഭവത്തിൽ Read more

ആലപ്പുഴ കൊമ്മാടിയിൽ മകന്റെ കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
Alappuzha double murder

ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ പോലീസ് പിടികൂടി. തങ്കരാജ്, Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലിൽ പ്രത്യേക നിരീക്ഷണം
Venjaramoodu massacre case

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാൻ, രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി Read more

  ഇടുക്കിയിൽ മകന്റെ മർദനത്തിൽ പിതാവിന് ഗുരുതര പരിക്ക്; പ്രതിയെ കസ്റ്റഡിയിലെടുത്തു
ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ; നിരവധി പേർക്ക് പരിക്ക്
Idukki bus accident

ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ Read more

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ; യാത്രാക്ലേശത്തിന് പരിഹാരം
Kerala railway service

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി Read more

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം
Kerala connection

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ Read more

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ
ksrtc conductor ganja

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർ കഞ്ചാവുമായി പിടിയിലായി. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് Read more

Leave a Comment