
ന്യൂഡൽഹി: “എനിക്ക് കരയണമെന്നുണ്ട്.കഴിഞ്ഞ 20 വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയതെല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാം ശൂന്യമായിക്കഴിഞ്ഞു. അഫ്ഗാനിസ്താനിലെ അവസ്ഥയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് വിങ്ങിപ്പൊട്ടിയായിരുന്നു അഫ്ഗാന് സെനറ്റര് നരേന്ദ്ര സിങ് ഖൽസയുടെ മറുപടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഖൽസ ഡൽഹിയിലെത്തിയത് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു. ഇന്ന് പുലർച്ചെ ഇന്ത്യയിൽ പ്രവേശിച്ച 24 സിഖുകാരിലൊരാളാണ് ഖൽസ.
രണ്ടു അഫ്ഗാൻ സെനറ്റർമാരാണ് ഖൽസയടക്കം സംഘത്തിലുണ്ടായിരുന്നത്. 168 യാത്രക്കാരാണ് ഇന്ന് ഡൽഹിയിലെത്തിയ വ്യോമസേനയുടെ സി 17 എയർക്രാഫ്റ്റിൽ ഉണ്ടായിരുന്നത്. ഇവരിൽ 107 പേർ ഇന്ത്യക്കാരാണ്.
Story highlight : Afghan senator’s emotional words about Afghanisthan’s current situation.