
നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘അടി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വേഫറർ ഫിലിംസിന്റെ ബാനറിൽ മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് ‘അടി’.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് രവി തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ’96’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ
ഗോവിന്ദ് വസന്തയാണ്.
ഫായിസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആലുവയിലും കൊച്ചി പരിസരങ്ങളിലുമായി 50 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
Story Highlights: ‘Adi’ movie new poster released