
പ്രമുഖ സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി.പ്രവീൺ നായരാണ് വരൻ.അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം.താരത്തിന്റെ രണ്ടാം വിവാഹമാണിത്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് തന്റെ വിവാഹ വിവരം പങ്കുവച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇൻസ്റ്റാഗ്രാമിലൂടെ താരം വിവാഹവാർത്തയും ചിത്രവും പങ്കുവച്ചിരിക്കുകയാണ്.വിവാഹ വേഷത്തിൽ ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോയും അർച്ചന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
“ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി ” – ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു.
മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തിയായാണ് അർച്ചന പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
Story highlight : Actress Archana Sushilan gets married.