നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്; സുഹൃത്ത് മരിച്ചു.

നിവ ലേഖകൻ

Updated on:

Yashika Anand injured in car accident
നടി യാഷികആനന്ദിന് കാറപകടത്തിൽ ഗുരുതരപരിക്ക്

നടി യാഷിക ആനന്ദും സുഹൃത്തുക്കളും മാമല്ലപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാറപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.45 നാണ് ചെന്നൈക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം നടന്നത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാറിൽ യാഷിക ആനന്ദിനെയും സുഹൃത്ത് ഭവാനിയെയും കൂടാതെ രണ്ടു ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആൺ സുഹൃത്തുക്കളിൽ ഒരാളാണ് കാർ ഓടിച്ചിരുന്നത്.

ഈസ്റ്റ് കോസ്റ്റ് റോഡിൽ വച്ച് നിയന്ത്രണം തെറ്റി മീഡിയനിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു. സുഹൃത്തായ ഭവാനി(28) സംഭവസ്ഥലത്ത് തൽക്ഷണം മരിച്ചു. അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് ഹൈദരാബാദ്കാരിയായ ഭവാനി.

പ്രദേശവാസികളും മറ്റു യാത്രക്കാരും ചേർന്ന് മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയുടെ ഇരുട്ട് അറയിൽ മുരട്ട് കൂത്ത് എന്ന ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 2020ൽ  ഇറങ്ങിയ മൂക്കുത്തി അമ്മനിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights: Actor Yashika Anand injured in car accident, friend dies.

Related Posts
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി
Maoist couple surrenders

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയത്തിൽ ആകൃഷ്ടരായാണ് Read more

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി തകർത്തു; നാല് ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങൾ പിടിയിൽ
Punjab Terror Plot

പഞ്ചാബിൽ ഭീകരാക്രമണ പദ്ധതി പോലീസ് തകർത്തു. ലോറൻസ് ബിഷ്ണോയി സംഘത്തിലെ നാല് അംഗങ്ങളെ Read more

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
South Africa G20 Summit

ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ Read more

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ മൊഴിയുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്
Sabarimala gold case

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. തന്ത്രി കണ്ഠരര് രാജീവരെ പ്രതിസ്ഥാനത്ത് നിർത്തി തിരുവിതാംകൂർ Read more

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കാൻ ആലോചന
Calicut University exam

കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തിപ്പിൽ വീഴ്ച. സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ Read more

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു; സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala pilgrimage

ശബരിമലയിൽ തീർഥാടനത്തിരക്ക് തുടരുന്നു. ഇന്നലെ 87,585 ഭക്തരാണ് സന്നിധാനത്ത് എത്തിയത്. സ്പോട്ട് ബുക്കിംഗ് Read more

വൈറ്റ് ഹൗസിനടുത്ത് വെടിവയ്പ്പ്; രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരിക്ക്
White House shooting

വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനടുത്ത് നടന്ന വെടിവയ്പിൽ രണ്ട് ദേശീയ ഗാർഡുകൾക്ക് പരിക്ക്. Read more

ഇമ്രാൻ ഖാനെ സന്ദർശിക്കാൻ അനുമതി; ജയിൽ പരിസരത്തെ പ്രതിഷേധം അവസാനിപ്പിച്ചു
Imran Khan

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി. ഇമ്രാൻ Read more

ഹോങ്കോങ് തീപിടിത്തം: മരണം 36 ആയി, 279 പേരെ കാണാനില്ല
Hong Kong fire accident

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 36 മരണം. 279 Read more

വി.കെ. നിഷാദിനായി DYFI പ്രചാരണം ശക്തമാക്കി
DYFI campaign VK Nishad

പയ്യന്നൂർ ബോംബ് ആക്രമണക്കേസിലെ പ്രതി വി കെ നിഷാദിന് വേണ്ടി ഡിവൈഎഫ്ഐ പ്രചാരണം Read more