ബലാത്സംഗക്കേസ്: സിദ്ദിഖ് ഒളിവില് പോയ ഹോട്ടല് പൊലീസ് കണ്ടെത്തി

നിവ ലേഖകൻ

Siddique rape case

ബലാത്സംഗക്കേസിലെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നടന് സിദ്ദിഖ് ഒളിവില് പോയ സ്ഥലം പൊലീസ് കണ്ടെത്തിയതായി സൂചന. ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഉള്ളതെന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടതായും വിവരം. ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്ദേശം നല്കിയ സാഹചര്യത്തില് അതിവേഗം അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള് നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിദ്ദിഖിന്റെ പടമുകളിലെയും ആലുവയിലെയും വീടുകള് പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി മുതല് സിദ്ദിഖ് സംസാരിച്ച ഫോണ് കോള് വിവരങ്ങള് പൊലീസ് സൈബര് സെല്ലില് നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ് സ്വിച്ച് ഓണ് ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല് കൊച്ചി കേന്ദ്രീകരിച്ച് വന് തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള് ഉള്പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള് ലഭിച്ചിട്ടുണ്ട്. പെണ്കുട്ടിയും ഇതേസമയം ഹോട്ടലില് ഉണ്ടായിരുന്നതായി തെളിവുകള് ലഭിച്ചിട്ടുണ്ട്.

  വഞ്ചനാ കേസിൽ നിവിൻ പോളിക്ക് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ

മസ്കറ്റ് ഹോട്ടലിലെ 101B എന്ന മുറിയാണ് ഇവര് ഉപയോഗിച്ചിരുന്നത്. ജനലിലെ കര്ട്ടന് മാറ്റി നോക്കിയാല് സ്വിമ്മിംഗ് പൂള് കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101 Bയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

ഹോട്ടലില് നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: Police locate hotel where actor Siddique is hiding following rejection of anticipatory bail in rape case

Related Posts
വേടന്റെ മുൻകൂർ ജാമ്യാപേക്ഷ: ഹൈക്കോടതിയിൽ നാളെ വാദം തുടരും
Vedan anticipatory bail plea

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. Read more

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Vedan anticipatory bail plea

റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യൻ തോമസിന്റെ Read more

  റോയി ജോസഫ് കൊലക്കേസ് പ്രതിയുടെ മകനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി; തിരുവനന്തപുരത്ത് എംഡിഎംഎയുമായി വിദേശി പിടിയിൽ
POCSO case arrest

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്ന് കേരള പോലീസ് പിടികൂടി. Read more

മലപ്പുറം തിരൂരങ്ങാടിയിൽ കാർ ആക്രമിച്ച് 2 കോടി കവർന്ന സംഭവം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Malappuram car theft

മലപ്പുറം തിരൂരങ്ങാടിയിൽ കാർ ആക്രമിച്ച് 2 കോടി രൂപ കവർന്ന സംഭവത്തിൽ പോലീസ് Read more

ആലപ്പുഴ കൊമ്മാടിയിൽ മകന്റെ കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
Alappuzha double murder

ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ പോലീസ് പിടികൂടി. തങ്കരാജ്, Read more

കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
Kozhikode electric shock death

കൊയിലാണ്ടി പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് Read more

രോഗികളെ കയറ്റാൻ കാർ നിർത്തി; മലയിൻകീഴ് സ്വദേശിക്ക് പൊലീസ് പിഴ ചുമത്തിയതിൽ പരാതി
Police Fine

രോഗികളായ മാതാപിതാക്കളെ വാഹനത്തിൽ കയറ്റുന്നതിനായി റോഡരികിൽ കാർ നിർത്തിയതിന് മലയിൻകീഴ് സ്വദേശി പ്രസാദിന് Read more

ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി
Bindu missing case

ആലപ്പുഴയിൽ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചെന്ന് പരാതി. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് Read more

ബലാത്സംഗ കേസ്: റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ
Rapper Vedan case

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. വിദേശത്തേക്ക് Read more

Leave a Comment