യുവ നടിയെ ബലാത്സംഗം ചെയ്ത കേസില് നടന് സിദ്ദിഖിനെ കസ്റ്റഡിയില് എടുക്കാന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ആലോചിക്കുന്നു. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് എസ്ഐടിയുടെ നീക്കം. ഡിജിറ്റല് തെളിവുകള് ഇന്നും സിദ്ദിഖ് ഹാജരാക്കിയില്ലെന്ന് അന്വേഷണസംഘം പറയുന്നു.
തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനില് നടന്ന ചോദ്യം ചെയ്യലില് ഒന്നര മണിക്കൂര് മാത്രമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യുന്നില്ലെന്നും ഇനി കോടതിയില് കാണാമെന്നുമാണ് പൊലീസിന്റെ നിലപാട്.
സുപ്രീം കോടതിയില് നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. എന്നാല്, പൊലീസ് ആവശ്യപ്പെട്ട രേഖകള് ഹാജരാക്കാത്തതിനാല് പ്രാഥമിക വിവരങ്ങള് മാത്രം ശേഖരിച്ച് വിട്ടയക്കുകയാണ് ഉണ്ടായത്. കേസിനടിസ്ഥാനമായ ഡിജിറ്റല് രേഖകള് കൈയിലുണ്ടെന്നും അത് ഇന്ന് ഹാജരാകണമെന്നും സിദ്ദിഖ് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. എന്നാല് ഇന്നും തെളിവുകള് ഹാജരാക്കാന് സിദ്ദിഖിന് സാധിച്ചില്ല.
Story Highlights: Special Investigation Team plans to take actor Siddique into custody in rape case due to non-cooperation