തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനില് ചോദ്യം ചെയ്യലിനായി ഹാജരായ നടന് സിദ്ദിഖിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീഡന പരാതിയിലാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യ ഉപാധിപ്രകാരമുള്ള അറസ്റ്റാണിത്. വൈദ്യ പരിശോധനയ്ക്ക് ശേഷം നടനെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും.
മകന്‍ ഷഹീന് സിദ്ദിഖിനൊപ്പമാണ് താരം പോലീസ് സ്റ്റേഷനിലെത്തിയത്. സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചിരുന്നു. യുവതി പരാതി നല്കിയത് എട്ട് വര്ഷത്തിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില് ഹാജരാക്കി അവിടെനിന്ന് ജാമ്യം നല്കണമെന്നാണ് വ്യവസ്ഥ.
2016-ല് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില് സിദ്ദിഖ് താമസിച്ച മുറിയില്വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില് പൊലീസ് ഇന്ത്യന് ശിക്ഷാ നിയമത്തിലെ സെക്ഷന് 376 (ബലാത്സംഗം), 506 (ക്രിമിനല് ഭീഷണിപ്പെടുത്തല്) എന്നിവ പ്രകാരമുള്ള കുറ്റങ്ങള് സിദ്ദിഖിനെതിരെ ചുമത്തി കേസെടുത്തു.
Story Highlights: Actor Siddique arrested in sexual assault case, to be produced before magistrate after medical examination.