Headlines

Kerala News

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു.

RNR Manohar passed away

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് രോഗബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ആർ.എൻ.ആർ മനോഹർ സംവിധാനരംഗത്ത് തുടക്കം കുറിച്ചത്.

2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് മനോഹർ സ്വതന്ത്ര സംവിധായകനായി മാറിയത്.

ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ്  മനോഹർ അഭിനയരംഗത്തെത്തിയത്.

ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ച മനോഹർ പിന്നീട് ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോ​ഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവച്ചു.

വിശാലിന്റെ വീരമേ വാ​ഗൈ സൂഡും എന്ന ചിത്രത്തിലാണ് മനോഹർ അവസാനമായി വേഷമിട്ടത്.

Story highlight : Actor and director RNR Manohar passed away. 

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts