
ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ടാങ്കർ ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചുകയറുകയായിരുന്നു.ലോറിയിൽ കുടങ്ങിയ മൂന്ന് പേരെയും വളരെ പ്രയാസപ്പെട്ടാണ് പുറത്തെത്തിക്കാൻ സാധിച്ചത്.
പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു.
ടാങ്കർ ലോറി കാലിയായിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
പയ്യോളി പൊലീസും വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നുമുള്ള ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Story highlight : Accident in Kozhikode.