കാവടി യാത്ര തെറ്റെങ്കിൽ ബക്രീദ് ആഘോഷവും തെറ്റ്: സിങ്‌വി.

Anjana

കേരളം ബക്രീദ് അഭിഷേക് സിങ്വി
കേരളം ബക്രീദ് അഭിഷേക് സിങ്വി
Photo Credit: Facebook

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി.

രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായ കേരളം കോവിഡ്  കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്‌വി ഓർമിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബക്രീദ് ആഘോഷങ്ങൾക്ക് മാത്രമായി മൂന്നുദിവസത്തെ ലോക്ഡൗൺ  ഇളവുകൾ നൽകിയ സർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ ഉത്തർപ്രദേശിലെ കാവടി യാത്ര സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് കാവടി യാത്ര തെറ്റെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നതെങ്ങനെ എന്ന ചോദ്യം അഭിഷേക് സിങ്വി ഉന്നയിച്ചത്.

Story Highlights:  Abhishek singvi criticize kerala government for giving three days lockdown relaxations for bakrid.