കൊട്ടാരക്കര : മാസ്ക് താഴ്ത്തിയിട്ട് കപ്പലണ്ടി കഴിച്ചതിനു തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തി.
കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പോലീസ് പിഴചുമത്തിയത്.തുടർന്ന് പിഴയടയ്ക്കാൻ പണമില്ലാത്തതിനാൽ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
തൊഴിലാളിയുടെ നാട്ടുകാരനായ പൊതുപ്രവർത്തകൻ എത്തിയാണ് ഇയാളെ ജാമ്യത്തിലിറക്കിയത്.
ചാലിയക്കര എസ്റ്റേറ്റിൽ 600 രൂപ ദിവസക്കൂലിക്കു പണിയെടുക്കുന്ന തൊഴിലാളിയ ഇയാൾ ജോലിക്കുപോയി മടങ്ങവെയാണ് പോലീസ് പെറ്റിയടിച്ചത്.
ബസ് സ്റ്റാൻഡിൽ സാമൂഹിക അകലം പാലിച്ചില്ല, മാസ്ക് താഴ്ത്തിയിട്ടിരുന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് പെറ്റിയടിച്ചത്.
എന്നാൽ തോട്ടംമുക്കിലേക്കുള്ള ബസ് എത്താൻ ഇനിയും സമയമുള്ളതിനാൽ കപ്പലണ്ടി വാങ്ങി കൊറിക്കുക മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് തൊഴിലാളി പറയുന്നു.
Story highlight : A worker was fined Rs 500 by police for eating peanuts lowered his mask.