
വാശിയേറിയ മത്സരജയങ്ങളും നിരാശാജനകമായ തോൽവികളും മാത്രമല്ല പ്രണയ സാക്ഷാത്കാരത്തിനും സാക്ഷിയായിരിക്കുകയാണ് ടോക്കിയോ ഒളിമ്പിക്സ് വേദി.
മരിയ ബെലൻ പെരസ് എന്ന വാൾപയറ്റ് താരത്തിനോടാണ് പരിശീലകൻ ഗല്ലേർമ കഴിഞ്ഞ 11 വർഷമായുള്ള പ്രണയം തുറന്നു പറഞ്ഞത്. വാൾപയറ്റ് മത്സരത്തിലെ തോൽവിയെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മരിയ. ഇതിനിടയിൽ ഗല്ലേർമ പേപ്പറിൽ വിവാഹാഭ്യർത്ഥന എഴുതി ക്യാമറയ്ക്ക് പിന്നിൽ കാണിക്കുകയായിരുന്നു.
കഴിഞ്ഞ 17 വർഷമായി ഗല്ലേർമയുടെ വാൾപയറ്റ് ശിഷ്യയാണ് മരിയ ബെലൻ പെരസ്. 11 വർഷങ്ങൾക്കു മുൻപും വിവാഹഭ്യർത്ഥന നടത്തിയിരുന്നെങ്കിലും മരിയ സമ്മതം മൂളിയിരുന്നില്ല. എന്നാൽ ഇത്തവണ മരിയ സമ്മതം മൂളിയതോടെ ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഗല്ലേർമയുടെ പ്രണയം പൂവണിഞ്ഞു.
Story Highlights: A Tokyo Olympics Proposal story