സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്നു വീണ് അപകടം ; 4 പേർ മരിച്ചു

Anjana

A helicopter carrying Joint Chiefs of Staff Bipin Rawat and his family has crashed, killing four people.

ഊട്ടി: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ് അപകടം.ബിവിൻ റാവത്തും കുടുംബവും സഞ്ചരിച്ച എംഐ 17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഉച്ചക്ക് 12.30നായിരുന്നു അപകടം.കുടുംബത്തെ കൂടാതെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് സംഭവം.ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങളിൽ 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
കുന്നിൻ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്.മൃതദേഹങ്ങൾ ചിതറിപ്പോയതായി രക്ഷാപ്രവർത്തകർ പറയുന്നു.

അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും സേനയുടെ വിദഗ്ധ രക്ഷാ സംഘവും അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

Story highlight : A helicopter carrying Joint Chiefs of Staff Bipin Rawat and his family has crashed, killing four people.