
കോഴിക്കോട് തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്ന് വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.തീക്കുനി സ്വദേശിയായ ജിതിൻ (23) ആണ് അപകടത്തിൽ മരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.നിര്മാണത്തിലിരിക്കുന്ന മലയിൽ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്.സംഭവത്തിൽ ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
അടുക്കള ഭാഗത്തെ സൺഷേഡിന്റെ നിർമാണത്തിനിടെ താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്ക് വാർപ്പ് തകർന്നു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജിതിൻ മരണപ്പെടുകയായിരുന്നു.
Story highlight : A building under construction collapsed, killing one person.