കൊല്ലത്ത് 19 കാരി മാതാവിനെ ഭർതൃവീട്ടുകാർ മർദ്ദിച്ചു; പൊലീസ് കേസെടുത്തു

Anjana

Kollam mother beaten in-laws

കൊല്ലം നീണ്ടകര സ്വദേശിയായ 19 കാരി അലീനയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രസവം കഴിഞ്ഞ് 27-ാം ദിവസമാണ് അലീനയ്ക്ക് മർദ്ദനമേൽക്കേണ്ടി വന്നത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന ആരോപണമാണ് മർദ്ദനത്തിന് കാരണമായത്. ഭർത്താവ് മഹേഷ്, സഹോദരൻ മുകേഷ്, മാതാപിതാക്കളായ മുരളി, ലത എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അലീനയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ ഉണ്ടായത് ക്രൂരമായ മർദ്ദനമാണെന്ന് അലീന മാധ്യമങ്ങളോട് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭർത്താവ് മഹേഷിന്റെ വാദം വിചിത്രമാണ്. തന്റെ പേര് വിളിച്ചതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്നും അതാണ് മർദ്ദനത്തിന് കാരണമെന്നുമാണ് അദ്ദേഹം പറയുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരും വനിതാ കമ്മീഷൻ അധ്യക്ഷയും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

Story Highlights: 19-year-old mother brutally beaten by in-laws in Kollam, police register case

Leave a Comment