കാസർഗോഡ്◾: ഉദുമയിൽ യുവാവിനെ മയക്കുമരുന്നുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേവൂരി പി എം മൻസിലിൽ താമസിക്കുന്ന മുഹമ്മദ് റാസിഖ് (29) എന്നയാളാണ് പിടിയിലായത്. റാസിഖിന്റെ വീട്ടിൽ നിന്ന് 17.23 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് നർകോട്ടിക് സ്ക്വാഡ് കണ്ടെടുത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വീട്ടിൽ നിന്ന് മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു റാസിഖ് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Story Highlights: A 29-year-old man was arrested in Kasaragod, Kerala, for possessing 17.23 grams of methamphetamine.