**പാലക്കാട്◾:** ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്ത് കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് (45) കൊല്ലപ്പെട്ടത്. കണ്ണമംഗലം സ്വദേശി ഷണ്മുഖനെ (48) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ്.
ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വൈകുന്നേരം അഞ്ചരയോടെ രാമദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് ഷണ്മുഖൻ രാമദാസിനെ വെട്ടുകയായിരുന്നു.
രാമദാസിന്റെ ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമില്ലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള മുൻവൈരാഗ്യവും മുൻകാല ഇടപാടുകളും പോലീസ് പരിശോധിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Story Highlights: A man was hacked to death by his friend during a drunken brawl in Ottapalam, Palakkad.