**മലപ്പുറം◾:** വളാഞ്ചേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണ് മരിച്ചത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസിക്കുന്നത്. വീട്ടിലെ ജോലിക്കാരിയായിരുന്നു ഫാത്തിമ.
ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിൻവശത്തെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ടായിരുന്നു. ഇതിന് തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമ അയൽവീട്ടിലെ ജോലിക്കാരിയായിരുന്നു.
Story Highlights: A woman, identified as Fathima, was found dead in a water tank in Valanchery, Malappuram.