ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ്

Alappuzha drug case

**ആലപ്പുഴ◾:** ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താനയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് അയക്കും. താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന തസ്ലീമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലഹരിമരുന്ന് ഉപയോഗത്തിനു പുറമേ, സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടും തസ്ലീമ മൊഴി നൽകിയിട്ടുണ്ട്. പ്രതിയുമായി നിരവധി തവണ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലീമയുമായി സെക്സ് റാക്കറ്റ് ബന്ധമുണ്ടെന്നും താരങ്ങൾക്കെതിരെ ആരോപണമുണ്ട്. തസ്ലീമയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

തസ്ലീമ സുൽത്താനയ്ക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് എക്സൈസ് അറിയിച്ചു. ലഹരിമരുന്ന് കേസിനു പുറമേ, സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് കൈമാറും. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസാണിതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു.

മണ്ണഞ്ചേരി സ്വദേശിയായ ഫിറോസിനെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് കഞ്ചാവ് വിൽപ്പന നടത്താനാണ് തസ്ലീമ ആലപ്പുഴയിൽ എത്തിയത്. എറണാകുളത്തുനിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താനായിരുന്നു ഇവരുടെ പദ്ധതി.

  കാര്യവട്ടം ക്യാമ്പസിൽ ഗവേഷണ വിദ്യാർത്ഥിനിക്ക് കഞ്ചാവ് അടങ്ങിയ പാഴ്സൽ

തായ്ലൻഡിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പെൺകുട്ടികളെ ലഹരി നൽകി മയക്കി പീഡിപ്പിച്ച കേസുകളിലും പ്രതിയാണെന്നും എക്സൈസ് അറിയിച്ചു. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Story Highlights: Excise authorities in Alappuzha, Kerala, will issue notices to actors Sreenath Bhasi and Shine Tom Chacko following the arrest of Tasleema Sultana, who allegedly supplied them with hybrid cannabis.

Related Posts
ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

കടകൾ അടച്ചിടാൻ നിർദ്ദേശം: മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ആലപ്പുഴയിൽ കർശന നിയന്ത്രണം
Alappuzha CM Security

മുഖ്യമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തി ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ പോലീസ് നിർദേശം നൽകി. Read more

  ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുഖ്യപ്രതി റിമാൻഡിൽ
Alappuzha cannabis case

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി സുൽത്താൻ അക്ബർ അലിയെ പോലീസ് അറസ്റ്റ് Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ആലപ്പുഴ കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരി മാഫിയയിലെ കണ്ണി സുൽത്താൻ പിടിയിൽ
Alappuzha cannabis case

ആലപ്പുഴയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി Read more

  16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more