ഇരുതലമൂരിയെ കടത്താൻ ശ്രമം; മാർത്താണ്ഡം സ്വദേശി വനം വകുപ്പിന്റെ പിടിയിൽ

നിവ ലേഖകൻ

snake smuggling

മാർത്താണ്ഡം(കന്യാകുമാരി)◾ ഇരുതലമൂരി പാമ്പിനെ കടത്താൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കന്യാകുമാരി മാർത്താണ്ഡം സ്വാമിയാർമഠം സ്വദേശി ശിവ കുമാർ(33) ആണ് ജില്ലാ വനം ഡിവിഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കന്യാകുമാരി ജില്ലയിലെ റിസർവ് വനത്തിന് കീഴിലെ പാങ്കുടി ഹൈവേയ്ക്കു സമീപം വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തവേയാണ് സംശയാസ്പദമായി ഇയാളെ കണ്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിൻ്റെ കൈവശത്തിന് ഇരുതലമൂരിയെ കണ്ടെത്തിയത്. അധനികൃതമായി പാമ്പിനെ കടത്തി ആവശ്യക്കാരെ കണ്ടെത്തി വിൽപന നടത്താൻ ശ്രമിക്കുകയായിരുന്നു. ആവശ്യക്കാരെ ഫോണിൽ വിളിച്ച ശേഷം ഹൈവേയ്ക്ക് സമീപം തുടരുകയായിരുന്നു യുവാവ്. പട്രോളിംഗ് സംഘത്തെ കണ്ട പ്രതി പ്ലാസ്റ്റിക് ചാക്കിനുള്ളിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ പുറത്തേയ്ക്ക് വിട്ടു. എന്നിട്ട് ചാക്ക് സമീപത്തേയ്ക്ക് എറിഞ്ഞു. ‘‘മൂത്രമൊഴിക്കാൻ വന്നതാണ്’’ എന്നാണ് ആദ്യം യുവാവ് പറഞ്ഞത്.

  രാജ്യത്ത് അതീവ ജാഗ്രത; പലയിടത്തും ബ്ലാക്ക് ഔട്ട്

ലഹരി ഉപയോഗത്തിന് യുവാവ് എത്തിയതാണെന്ന സംശയത്തിൽ വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് ഇരുതലമൂരി ഇഴഞ്ഞ് നീങ്ങുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ചോദ്യം ചെയ്തതോടെ പാമ്പിനെ വിൽക്കാനാണ് എത്തിയതെന്ന് യുവാവ് സമ്മതിച്ചു. ആവശ്യക്കാർക്കി പോലീസിന്റെ കൂടെ സഹകരണത്തോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലാ വനം വകുപ്പ് വനം നിയമ പ്രകാരം യുവാവിനെതിരെ കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: A man was arrested in Kanyakumari for attempting to smuggle a two-headed snake.

Related Posts
വന്യജീവി മാംസം കഴിച്ചെന്ന് വെളിപ്പെടുത്തൽ; നടി ഛായാ കദമിനെതിരെ വനംവകുപ്പ് അന്വേഷണം
Chaya Kadam

വന്യജീവികളുടെ മാംസം കഴിച്ചതായി വെളിപ്പെടുത്തിയ ഹിന്ദി-മറാഠി നടി ഛായാ കദമിനെതിരെ വനംവകുപ്പ് അന്വേഷണം Read more

ബോണക്കാട് വനത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹം കന്യാകുമാരി സ്വദേശിയുടേതെന്ന് സൂചന
Bonacaud forest body

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മൃതദേഹം കന്യാകുമാരി സ്വദേശിയായ മുപ്പത്തിയേഴുകാരന്റേതെന്നാണ് സൂചന. മൃതദേഹത്തിനടുത്ത് നിന്ന് Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
നിലമ്പൂരിൽ ആനക്കൊമ്പ് പിടിച്ചെടുത്തു
Elephant Tusks

നിലമ്പൂർ എടക്കരയിൽ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. എട്ട് Read more

കന്യാകുമാരിയിൽ തിരുനാൾ ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് നാലുപേർ മരിച്ചു
Kanyakumari Electrocution

കന്യാകുമാരിയിലെ പുത്തന്തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനിടെ നാലുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. Read more

ഉത്തർപ്രദേശിൽ മയിലിനെ വടികൊണ്ട് അടിച്ചുകൊന്നു
Peacock Killing

ഉത്തർപ്രദേശിലെ പൂരിമനോഹർ ഗ്രാമത്തിൽ ഒരു മയിലിനെ വടികൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം Read more

നിലമ്പൂർ കാട്ടുപോത്ത് വേട്ടക്കേസ്: മുഖ്യപ്രതി പിടിയിൽ
Nilambur Poaching

നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി വിറ്റ കേസിലെ മുഖ്യപ്രതി പിടിയിലായി. പനങ്കയം Read more

മണ്ണാർക്കാടിൽ നിന്ന് കടുവാ നഖങ്ങളും പുലിപ്പല്ലുകളും പിടികൂടി; മുൻ വനപാലകർ അറസ്റ്റിൽ
tiger claws smuggling

മണ്ണാർക്കാട് റെയ്ഞ്ചിൽ നിന്ന് കടുവ നഖങ്ങളും പുലിപ്പല്ലുകളും വനം വകുപ്പ് പിടികൂടി. മുൻ Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
പാലക്കാട്: വന്യജീവി ശരീരഭാഗങ്ങളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
Wildlife Crime

പാലക്കാട് നെല്ലിയാമ്പതിയിൽ വന്യജീവി ശരീരഭാഗങ്ങളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വാച്ചർ Read more

അഞ്ചലിലെ മൃഗവേട്ട: ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാര്ക്ക് കൂട്ട സ്ഥലംമാറ്റം
Anchal bison poaching

കൊല്ലം അഞ്ചലിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാര്ക്ക് സ്ഥലംമാറ്റം നല്കി. Read more

അതിരപ്പിള്ളിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
Sambar deer poaching Athirappilly

അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ Read more