എറണാകുളം: എറണാകുളം അയ്യമ്പുഴയിൽ പരിശോധനയ്ക്കിടെ ലഹരിസംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. നേപ്പാൾ സ്വദേശിനിയായ യുവതിയും സുഹൃത്തും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന യുവതി പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തിടിച്ചു എന്നും പൊലീസ് പറഞ്ഞു.
പൊലീസ് ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നേപ്പാൾ സ്വദേശിനിയായ ഗീതയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയും സുഹൃത്തും പൊലീസിനെ തള്ളിയിട്ടതായും പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെയാണ് ലഹരിസംഘം പൊലീസിനെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന യുവതി പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു.
Story Highlights: A drunk woman and her friend assaulted police officers during an inspection in Ernakulam, Kerala.