തിരുവനന്തപുരം: പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൂജപ്പുര എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ലഹരി സംഘം പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തടയാൻ എത്തിയപ്പോഴാണ് എസ്ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റ എസ്ഐ സുധീഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐയുടെ കൈയ്ക്കാണ് കുത്തേറ്റത്.
ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഉണ്ണി ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Story Highlights: A police sub-inspector was stabbed by a gang leader in Thiruvananthapuram.