**കരുനാഗപ്പള്ളി:** കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുൻവൈരാഗ്യമാണ് കാരണമെന്ന് പോലീസ് സംശയിക്കുന്നു. കെഎസ്ഇബി ഓഫീസിന് പടിഞ്ഞാറ് താച്ചയിൽമുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ സന്തോഷ് റിമാൻഡിലായിരുന്നു.
ജയിൽ മോചിതനായതിന് പിന്നാലെയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ കൊല്ലം ഓച്ചിറ വവ്വാക്കാവിൽ മറ്റൊരു യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമം നടന്നതായും പോലീസ് അറിയിച്ചു. അനീർ എന്ന യുവാവിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ഓച്ചിറയിലെ ആക്രമണം നടന്നത്. കരുനാഗപ്പള്ളി താച്ചയിൽമുക്കിൽ സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അര മണിക്കൂറിന്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും അരങ്ങേറിയത്. സന്തോഷിനെ കൊലപ്പെടുത്തിയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. Story Highlights:
A gang leader, recently released from jail, was hacked to death in his house in Karunagappally, Kerala, with a suspected link to a previous enmity.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ