കരുനാഗപ്പള്ളി:
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് വീട്ടിൽ കയറി വെട്ടിക്കൊല്ലപ്പെട്ടു. സന്തോഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ സന്തോഷ് റിമാൻഡിലായിരുന്നു.
വവ്വാക്കാവ്, കായംകുളം എന്നിവിടങ്ങളിൽ രണ്ട് പേർക്ക് കൂടി വെട്ടേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്.
പുലർച്ചെ 2.30 ഓടെയാണ് സന്തോഷിനെ വീട്ടിൽ കയറി ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ ശേഷം കതക് തകർത്താണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ചു തകർത്തു.
കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ സന്തോഷ് റിമാൻഡിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വവ്വാക്കാവിൽ അനീർ എന്നയാൾക്കും വെട്ടേറ്റു.
അനീറും കേസിലെ പ്രതിയാണ്.
സന്തോഷിനെ വെട്ടിയതിന് ശേഷമാണ് അനീറിനെതിരെ ആക്രമണം നടന്നത്. കായംകുളത്ത് മറ്റൊരാൾക്കും വെട്ടേറ്റതായി റിപ്പോർട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights:
Gang leader Santosh was hacked to death at his home in Karunagappally, Kollam.