എറണാകുളം: എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടി. അസം സ്വദേശിയായ റബിൻ മണ്ഡലാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 9 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഭായി കോളനിയിൽ നിന്നാണ് റബിൻ മണ്ഡലിനെ പിടികൂടിയത്.
താമസസ്ഥലത്ത് പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് റബിൻ മണ്ഡൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാർച്ച് 24 ന് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2,597 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരം നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതിന് 162 കേസുകൾ രജിസ്റ്റർ ചെയ്തു.
167 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളിൽ എംഡിഎംഎ (0. 224 ഗ്രാം), കഞ്ചാവ് (3. 181 കി.
ഗ്രാം), കഞ്ചാവ് ബീഡി (111 എണ്ണം) എന്നിവ പിടികൂടി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ ഡി- ഹണ്ട് നടത്തിയത്. കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിന് നൽകാവുന്നതാണ്.
ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം (9497927797) സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകി.
Story Highlights: Police arrested a man and seized over 9 kg of cannabis in Ernakulam.