കിണറ്റിൽ കുഞ്ഞിനെ എറിഞ്ഞ കേസ്: 12-കാരി ഇന്ന് ജുവനൈൽ ഹോമിലേക്ക്

നിവ ലേഖകൻ

Kannur Infant Death

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിലെ പ്രതിയായ പന്ത്രണ്ടുകാരിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റും. കുഞ്ഞിന്റെ മരണം വെള്ളം ശ്വാസകോശത്തിൽ കയറിയാണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം പാപ്പിനിശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷമായിരിക്കും കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും നാലുമാസം പ്രായമായ പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കുഞ്ഞ് കാണാതായത്.

നടുമുറിയിൽ മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. അമ്മയുടെ അരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നുവെന്ന് പന്ത്രണ്ടുകാരി പോലീസിനോട് സമ്മതിച്ചു. മൂന്ന് മാസം മുൻപ് പിതാവ് മരിച്ച പന്ത്രണ്ടുകാരിയുടെ അമ്മ നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമെന്ന സംശയമാണ് കുട്ടിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

  കോഴിക്കോട്: പാചക വാതക സിലിണ്ടറുകൾ അനധികൃതമായി ശേഖരിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ആക്രി സാധനങ്ങൾ ശേഖരിച്ച് ജീവിക്കുന്ന മാതാപിതാക്കളുടെ കുഞ്ഞിന്റെ പരിപാലന ചുമതല പകൽസമയത്ത് പന്ത്രണ്ടുകാരിയുടെ കൈകളിലായിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി കുറ്റം സമ്മതിച്ചതെന്ന് വളപട്ടണം ഇൻസ്പെക്ടർ ടി. പി. സുമേഷ് പറഞ്ഞു.

Story Highlights: A 12-year-old girl was transferred to a juvenile home in Kannur, Kerala, after confessing to throwing a four-month-old baby into a well.

Related Posts
തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ: വിദ്യാർത്ഥി മരിച്ചു
solar panel accident

കണ്ണൂർ വെള്ളിക്കീലിൽ തെരുവ് വിളക്കിൽ നിന്ന് വീണ സോളാർ പാനൽ ഏറ്റ ബൈക്ക് Read more

കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

  കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് കെ. സുധാകരൻ
കണ്ണൂർ സഹകരണ ബാങ്ക് മോഷണം: രണ്ടാം പ്രതിയും പിടിയിൽ
Kannur bank theft

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ നടന്ന 60 ലക്ഷം രൂപയുടെ സ്വർണമോഷണക്കേസിൽ രണ്ടാം Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

കണ്ണൂർ സഹകരണ ബാങ്ക് മോഷണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Kannur bank theft

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്കിൽ 60 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച കേസിൽ Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

  പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
കണ്ണൂരിൽ സർക്കാർ പരിപാടിയിൽ കെ കെ രാഗേഷ് വേദിയിലിരുന്നത് വിവാദം
KK Ragesh Kannur

കണ്ണൂരിൽ നടന്ന സർക്കാർ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് Read more

വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more

കണ്ണൂർ ജയിലിൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു; ശാസ്ത്രീയ അന്വേഷണം
Kannur jail mobile seizure

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി. ജയിലിലേക്ക് ഫോണുകൾ Read more

ഹൈബ്രിഡ് കഞ്ചാവുമായി യുവതീ യുവാക്കൾ പിടിയിൽ
hybrid cannabis seizure

കോഴിക്കോട് വെള്ളമുണ്ടയിൽ വാഹന പരിശോധനയ്ക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതിയും യുവാവും Read more

Leave a Comment