ഡൽഹിയിലെ മയൂർ വിഹാർ ഫേസ് വണ്ണിലുള്ള സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. സിറോ മലബാർ സഭയുടെ ഡൽഹി ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഈ പള്ളിക്ക് നേരെ ഇന്ന് രാവിലെ 11.30നാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ ഹെൽമറ്റ് ധരിക്കാത്ത ഒരു യുവാവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇഷ്ടിക ഉപയോഗിച്ചാണ് രൂപക്കൂട് തകർത്തത്.
പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന രൂപക്കൂടാണ് ആക്രമണത്തിൽ തകർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു.
ആക്രമണ വിവരമറിഞ്ഞ് പള്ളി ഭാരവാഹികൾ സ്ഥലത്തെത്തി തകർന്ന രൂപക്കൂട് പുനർനിർമ്മിച്ചു. പോലീസിൽ പരാതി നൽകാൻ താത്പര്യമില്ലെന്ന് പള്ളി അധികൃതർ അറിയിച്ചു. പരാതി നൽകിയാൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തുടർനടപടികളുണ്ടാകുമെന്നും അവർ വ്യക്തമാക്കി. വിശദ പരിശോധനക്കായി പൊലീസ് വീണ്ടും സംഭവ സ്ഥലത്തെത്തുമെന്ന് അറിയിച്ചു.
Story Highlights: A statue at St. Mary’s Church in Mayur Vihar, Delhi, was vandalized by a young man on a motorbike.