കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ട: മുൻ കെഎസ്‌യു പ്രവർത്തകർ പിടിയിൽ

Anjana

Kalamassery Polytechnic drug bust

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയിലായവരുടെ മൊഴികളിൽ പൂർണ്ണമായി വിശ്വാസമില്ലെന്നും കൂടുതൽ തെളിവുകൾക്കായി അന്വേഷണം ഊർജിതമാക്കുമെന്നും തൃക്കാക്കര എസിപി അറിയിച്ചു. കഞ്ചാവ് കൈമാറ്റത്തിൽ പൂർവ്വ വിദ്യാർത്ഥികളായ രണ്ട് പേർക്ക് നേരിട്ട് പങ്കുണ്ടെന്നും ഇവർ തന്നെയാണ് കഞ്ചാവ് വിതരണം ചെയ്തതെന്നും എസിപി സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോളേജിലെ ലഹരി ഉപയോഗത്തിന്റെ പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. കോളജിൽ നിന്നുള്ള ഡിമാൻഡ് കാരണമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവരുടെ മൊഴി. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകം പ്രധാന കണ്ണികളെ പൊലീസ് പിടികൂടി.

പിടിയിലായ പൂർവ്വ വിദ്യാർത്ഥികളായ ആഷിഖും ഷാരിഖും മുൻ കെഎസ്‌യു പ്രവർത്തകരാണ്. ഷാരീഖ് മുൻ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. കഞ്ചാവ് എത്തിച്ചത് ആഷിഖ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന് സൂചന നൽകി കോളേജ് പ്രിൻസിപ്പാൾ മാർച്ച് 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും പ്രിൻസിപ്പാൾ കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ കത്ത് ലഹരി കേസിൽ നിർണായകമായി.

  എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ചു

ആകാശിന്റെ മുറിയിൽ ഉണ്ടായിരുന്ന ആദിലിനും അനന്തുവിനും കഞ്ചാവ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിവില്ലെങ്കിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് എസിപി വ്യക്തമാക്കി. കഞ്ചാവ് കൈമാറ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Two former KSU activists arrested in Kalamassery Polytechnic College hostel drug bust.

Related Posts
കരുവന്നൂർ കേസ്: അന്വേഷണ യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി
Karuvannur Bank Fraud Case

കരുവന്നൂർ സഹകരണ ബാങ്ക് കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ Read more

ആർ. ശ്രീകണ്ഠൻ നായരുടെ കേരള യാത്ര നാളെ ആരംഭിക്കും
Kerala Yatra

ലഹരി വിരുദ്ധ സന്ദേശവുമായി ആർ. ശ്രീകണ്ഠൻ നായരുടെ കേരള പര്യടനം നാളെ ആരംഭിക്കും. Read more

  ഷഹബാസിന്റെ കുടുംബത്തിന് പുതിയ വീട്; സഹായവുമായി പൂർവ്വ വിദ്യാർത്ഥികൾ
എസ്എഫ്ഐയെ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല
SFI

കേരളത്തിലെ ലഹരിമരുന്ന് വ്യാപനത്തിന് എസ്എഫ്ഐയാണ് പ്രധാന ഉത്തരവാദികളെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ Read more

കളമശ്ശേരി പോളിടെക്‌നിക് ലഹരിവേട്ട: മുൻ കെഎസ്‌യു പ്രവർത്തകർ അറസ്റ്റിൽ
Kalamassery Polytechnic drug bust

കളമശ്ശേരി പോളിടെക്‌നിക്കിൽ നടന്ന കഞ്ചാവ് വേട്ടയിൽ രണ്ട് മുൻ കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി. Read more

പാലക്കാട്: തോട്ടം നടത്തിപ്പുകാരനെ ആക്രമിച്ച സംഘം; മരണം
Palakkad attack

പാലക്കാട് മീനാക്ഷിപുരത്ത് തോട്ടം നടത്തിപ്പുകാരനെ ആക്രമിച്ച സംഘം കൊലപ്പെടുത്തി. ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേൽ Read more

കേരളത്തിൽ കനത്ത ചൂട്; 10 ജില്ലകളിൽ യെല്ലോ അലർട്ട്
Heatwave

കേരളത്തിൽ ഇന്ന് കഠിനമായ ചൂട് അനുഭവപ്പെടും. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. Read more

കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് വേട്ട: പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ
Kalamassery Polytechnic drug bust

കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ പൂർവ്വവിദ്യാർത്ഥി ആഷിഖ് അറസ്റ്റിൽ. വിൽപ്പനയ്ക്കായി Read more

  വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് കേസ്: മുഖ്യപ്രതി പിടിയിൽ
Kalamassery drug bust

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചു നൽകിയെന്ന കേസിൽ മുഖ്യപ്രതിയായ പൂർവ്വ Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് കേസ്: അന്വേഷണം പൂർവവിദ്യാർത്ഥികളിലേക്ക്
Kalamassery Polytechnic Hostel Cannabis

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ അന്വേഷണം പൂർവവിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നു. Read more

കേരളത്തിൽ ഒരാഴ്ചക്കിടെ 1.9 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
Drug Seizure

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ഒരാഴ്ചക്കിടെ 1.9 കോടി രൂപയുടെ Read more

Leave a Comment