കെ.എസ്.യു വനിതാ നേതാവിനെതിരെ അപമര്യാദയായി പെരുമാറിയതിന് കോൺഗ്രസ് നേതാവ് രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കർഷക കോൺഗ്രസ് മീഡിയ സെൽ സംസ്ഥാന കോഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാണ് രാജേഷ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതിയിലാണ് ആലപ്പുഴ വള്ളികുന്നം പൊലീസ് നടപടി സ്വീകരിച്ചത്.
പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ രാജേഷ് നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായി രണ്ട് സന്ദർഭങ്ങളിലാണ് പെൺകുട്ടിക്ക് നേരെ രാജേഷ് മോശമായി പെരുമാറിയതെന്നാണ് പരാതി.
ജനുവരിയിൽ കാറിൽ വിളിച്ചു കയറ്റി അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്. ഫെബ്രുവരിയിലാണ് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. കായംകുളം സ്വദേശിയായ രാജേഷിനെതിരെ കെ.എസ്.യു വനിതാ നേതാവ് നൽകിയ പരാതിയിലാണ് വള്ളികുന്നം പൊലീസ് കേസെടുത്തത്.
Story Highlights: Police filed a case against Congress leader Rajesh, following a complaint by a KSU woman leader, for indecent behavior.