കേരളത്തിൽ ലഹരിവിരുദ്ധ വേട്ട; നിരവധി പേർ അറസ്റ്റിൽ

drug raid

കേരളത്തിൽ ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കി പോലീസും എക്സൈസും. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. മട്ടാഞ്ചേരിയിൽ വൻതോതിൽ രാസലഹരിയെത്തിച്ച കേസിലെ മുഖ്യപ്രതി ആഷിഖിനെ മലപ്പുറത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒമാനിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാഗി ആഷ്ന എന്ന സ്ത്രീ വഴിയാണ് മയക്കുമരുന്ന് കടത്തിയത്. പത്തു പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ആഷിഖ്. കോഴിക്കോട് മുക്കത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കേസിൽ ഇരട്ടക്കുളങ്ങര സ്വദേശി അരവിന്ദാക്ഷനെതിരെ കേസെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്താണ് ഇയാൾ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പോലും ലഹരി വിൽപ്പന നടത്തുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കുമെന്ന് പോലീസും എക്സൈസും വ്യക്തമാക്കി. ആലപ്പുഴയിൽ എംഡിഎംഎയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷും പിടിയിലായി. മൂവാറ്റുപുഴയിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്നുപേരെ എക്സൈസ് പിടികൂടി.

പുന്നോപ്പടി സ്വദേശികളായ ജാഫർ, നിസാർ, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂർ നെടുപ്പുഴയിൽ വീട്ടിൽ നിന്ന് ലഹരി പിടികൂടിയ സംഭവത്തിൽ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമാണ് ഇന്നലെ പിടികൂടിയത്. പത്തനംതിട്ടയിൽ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നസീബ് സുലൈമാനെയും പിടികൂടി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് നിരവധി പേർ പിടിയിലായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.

Story Highlights: MDMA was brought to Mattancherry from Oman; 10 people arrested in the case

Related Posts
സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

രാഹുൽ ഈശ്വറിനെ ടെക്നോപാർക്കിലെ ഓഫീസിൽ എത്തിച്ച് പോലീസ് തെളിവെടുത്തു
Rahul Easwar arrested

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

വാറണ്ട് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥി അറസ്റ്റിൽ
arrest during election

കോട്ടയത്ത് വാറണ്ട് നിലനിൽക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി രാഹുൽ പി. രവിയെ Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

Leave a Comment