ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: MS സൊല്യൂഷൻസ് CEO അറസ്റ്റിൽ

exam paper leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യപ്രതിയും MS സൊല്യൂഷൻസ് CEOയുമായ മുഹമ്മദ് ഷുഹൈബിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഷുഹൈബ് കീഴടങ്ങിയത്. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന MS സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ്, പ്ലസ് വൺ ചോദ്യപേപ്പറുകൾ ചോർന്നത്.

മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് MS സൊല്യൂഷൻസിലെ അധ്യാപകനും മുൻ മഅ്ദിൻ സ്കൂൾ പ്രധാന അധ്യാപകനുമായ ഫഹദിന് വാട്സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. ഈ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പ്രവചിച്ചത്. ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും പിന്നിൽ പ്രമുഖ ട്യൂഷൻ സ്ഥാപനമാണെന്നും ഷുഹൈബ് ആരോപിച്ചിരുന്നു.

  പോലീസിനെതിരെ കലാപത്തിന് ആഹ്വാനം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്

റിമാൻഡിലായ അബ്ദുൽ നാസറിനെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഫഹദിനും ജിഷ്ണുവിനും കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ഷുഹൈബിന്റെ അറസ്റ്റോടെ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി.

Story Highlights: CEO of MS Solutions, Muhammed Shuhaib, arrested in Christmas exam paper leak case.

Related Posts
സംസ്ഥാനത്ത് കോളറ ഭീതി; എറണാകുളത്ത് രോഗം സ്ഥിരീകരിച്ചു
Cholera outbreak Kerala

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. Read more

ഫീസ് താങ്ങാനാകാതെ പഠനം നിർത്തിയ സംഭവം: വിശദീകരണവുമായി കാർഷിക സർവകലാശാല
Agricultural University explanation

കുത്തനെ ഫീസ് വർദ്ധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ വിശദീകരണവുമായി കാർഷിക Read more

കാര്ഷിക സര്വകലാശാലയിലെ ഫീസ് വര്ധനവ്; പഠനം ഉപേക്ഷിച്ച് വിദ്യാര്ത്ഥി
Agricultural University Fee Hike

കാര്ഷിക സര്വകലാശാലയില് ഫീസ് കുത്തനെ കൂട്ടിയതിനെത്തുടര്ന്ന് താമരശ്ശേരി സ്വദേശി അര്ജുന് പഠനം ഉപേക്ഷിച്ചു. Read more

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാൾ മരിച്ചു
Kuravilangad bus accident

കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് പേരാവൂർ സ്വദേശി സിന്ധ്യ മരിച്ചു. കണ്ണൂരിൽ Read more

സൽമാൻ ഖാൻ കോഴിക്കോട്ടേക്ക്; ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യും: മന്ത്രി വി.അബ്ദുറഹിമാൻ
Salman Khan Kozhikode

അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കുന്ന ബൈക്ക് റേസ് സൽമാൻ ഖാൻ ഉദ്ഘാടനം Read more

അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
Adimali landslide

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ Read more

  ദീപാവലി: തിന്മയുടെ മേൽ നന്മയുടെ വിജയം
ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം
Idukki landslide

ഇടുക്കി അടിമാലിക്കടുത്ത് കൂമന്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജു മരിച്ചു. രക്ഷാപ്രവർത്തകർ മണിക്കൂറുകൾ Read more

അടിമാലി മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെയും രക്ഷിച്ചു; സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി
Adimali landslide

അടിമാലി ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. Read more

കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development

ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം Read more

Leave a Comment