3-Second Slideshow

ഡാർക്ക് വെബ് വഴി ലഹരിമരുന്ന് കടത്ത്: ഒരാഴ്ചയ്ക്കിടെ മൂന്ന് പേർ പിടിയിൽ

drug smuggling

ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിൽ നിന്ന് എംഡിഎംഎ ഓർഡർ ചെയ്ത് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് പിടികൂടിയത്. കൊച്ചിയിൽ പിടിയിലായ മിർസാബ്, അതുൽ കൃഷ്ണ എന്നിവർ ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ ഓർഡർ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓർഡർ ചെയ്യുന്നവരുടെ പേര് വിവരങ്ങൾ പുറത്ത് പോകില്ല എന്നതാണ് ഡാർക്ക് വെബിന്റെ പ്രത്യേകത. കൊറിയർ സെന്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അതുൽ കൃഷ്ണന്റെ പേരിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ പാർസൽ എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.

എറണാകുളം ആലുവയിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. അതീവ രഹസ്യ സ്വഭാവമുള്ള ഡാർക്ക് വെബുകളിലാണ് മലയാളി യുവാക്കൾ ലഹരി തേടി എത്തുന്നത് എന്നത് ആശങ്കാജനകമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള കഞ്ചാവ് കടത്തിനും അറുതിയില്ല.

ആലുവയിൽ രണ്ടു യുവതികൾ അടക്കം ആറു ഒഡീഷ സ്വദേശികളെ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടികൂടി. എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃശൂരിൽ കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ചരസ് പിടികൂടി.

  മാവോയിസ്റ്റ് ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട സിആർപിഎഫ് ഓഫീസർക്ക് വെള്ളി മെഡൽ

പഞ്ചാബിലെ മൊഹാലിയിൽ നിന്നും കൊറിയർ മാർഗ്ഗമാണ് ചരസ് അയച്ചത്. കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: Young men are increasingly using the dark web to order MDMA from foreign countries and smuggle it into Kerala.

Related Posts
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
Pope Francis death

ലോക സമാധാനത്തിന്റെയും മാനവികതയുടെയും വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ Read more

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി സമരം തുടരും
Muthalapozhi fishermen strike

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരുന്നു. പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണമെന്നാണ് Read more

  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും
ആശാ വർക്കേഴ്സിന്റെ സമരം; സംസ്ഥാന വ്യാപക യാത്ര മെയ് 5 മുതൽ
Asha workers strike

ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. മെയ് 5 മുതൽ സംസ്ഥാന Read more

മുനമ്പം വഖഫ് കേസ്: വാദം കേൾക്കൽ മെയ് 27ലേക്ക് മാറ്റി
Munambam Waqf Case

മുനമ്പം വഖഫ് ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ വാദം കേൾക്കൽ മെയ് Read more

മുതലപ്പൊഴി: മണൽ നീക്കം മന്ത്രിതല യോഗ തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി
Muthalappozhi Sand Removal

മുതലപ്പൊഴിയിലെ മണൽ നീക്കം മന്ത്രിതല യോഗത്തിലെ തീരുമാനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സ്യബന്ധനത്തിന് Read more

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: കാസർഗോഡ് കാലിക്കടവിൽ ഉദ്ഘാടനം
Kerala LDF Anniversary

കാസർഗോഡ് കാലിക്കടവിൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി Read more

  കെ.എം. എബ്രഹാമിനും എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പിന്തുണ
വിലങ്ങാട് ഉരുൾപൊട്ടൽ: ദുരിതബാധിതർക്ക് 15 ലക്ഷം രൂപ സഹായം
Vilangad Landslide Aid

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ 15 ലക്ഷം രൂപ ധനസഹായം നൽകി. 29 Read more

ചാലക്കുടിയിൽ ആംബുലൻസ് അടിച്ചുതകർത്ത കൂട്ടിരിപ്പുകാരൻ പിടിയിൽ
Thrissur ambulance vandalism

ചാലക്കുടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹോദരനെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് കൂട്ടിരിപ്പുകാരൻ Read more

മുനമ്പം ഭൂമി തർക്കം: വഖഫ് ട്രിബ്യൂണലിൽ ഇന്ന് വാദം തുടരും
Munambam land dispute

മുനമ്പം ഭൂമി തർക്ക കേസിൽ ഇന്ന് വഖഫ് ട്രിബ്യൂണലിൽ വാദം തുടരും. 2019-ൽ Read more

കോതമംഗലത്ത് ഫുട്ബോൾ ഗ്യാലറി തകർന്നുവീണു; നിരവധി പേർക്ക് പരിക്ക്
Kothamangalam Football Gallery Collapse

കോതമംഗലം അടിവാട്ടിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. Read more

Leave a Comment