ഷഹബാസ് കൊലക്കേസ്: പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി

Anjana

Shahbaz murder case

കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസിലെ പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലെ ഒബ്\u200cസര്\u200dവേഷന്\u200d ഹോമിലേക്കാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. യൂത്ത് കോൺഗ്രസും കെഎസ്‌യുവും പ്രതികളെ പരീക്ഷ എഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയിരുന്നു. കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസും കെഎസ്‌യുവും ആവശ്യപ്പെട്ടിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ വാദം.

റൂറൽ എസ്പി കെഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ഐപി സായൂജ് ആണ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. പ്രതികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.

താമരശ്ശേരി സ്കൂളിൽ പ്രതികൾ പരീക്ഷ എഴുതിയാൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കത്ത് അയച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രസ്താവന പുറത്തിറക്കിയത്. വെള്ളിമാട്കുന്നിലെ ഒബ്\u200cസര്\u200dവേഷന്\u200d ഹോമിലാണ് നിലവിൽ വിദ്യാർത്ഥികൾ താമസിക്കുന്നത്.

  ഷഹബാസ് കൊലക്കേസ്: പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി

Story Highlights: The examination center for the accused in the Kozhikode Muhammad Shahbaz murder case has been changed.

Related Posts
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
Student Death

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ഹയർ Read more

ഷഹബാസ് വധം: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പിതാവ്
Shahbaz Murder

മുഹമ്മദ് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ പ്രതികൾക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. Read more

റാഗിങ് വിരുദ്ധ ആപ്ലിക്കേഷനുമായി 18കാരൻ
Anti-ragging app

റാഗിങ് തടയാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. മൂവാറ്റുപുഴ സ്വദേശിയായ പതിനെട്ടുകാരനാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. Read more

  വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ മൊഴി പുറത്ത്
ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിന് പ്രതികാരം; സഹോദരൻ അനുജനെ വെട്ടിപ്പരുക്കേൽപ്പിച്ചു
Kozhikode Attack

കോഴിക്കോട് ചമലിൽ ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ സഹോദരൻ അനുജനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ക്ഷേത്രത്തിലെ Read more

തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ: മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
student suicide

തിരുവനന്തപുരം പരുത്തിപ്പള്ളി സ്കൂളിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. Read more

ഷഹബാസ് കൊലപാതകം: നഞ്ചക്കും മൊബൈലും കോടതിയിൽ ഹാജരാക്കി
Shahbaz Murder

താമരശ്ശേരിയിൽ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ച നഞ്ചക്ക് കോടതിയിൽ ഹാജരാക്കി. Read more

ചൂരല്\u200dമല പുനരധിവാസം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്
Chooralmala Rehabilitation

ചൂരല്\u200dമല പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട കരട് പട്ടിക പുറത്തിറങ്ങി. വഴി അടഞ്ഞ Read more

വിഴിഞ്ഞം തുറമുഖം ചരക്ക് കൈകാര്യത്തിൽ ഒന്നാമത്
Vizhinjam Port

ഫെബ്രുവരിയിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ വിഴിഞ്ഞം തുറമുഖം ഒന്നാമതെത്തി. തെക്കു, കിഴക്കൻ Read more

  പ്രമേഹത്തെ നിയന്ത്രിക്കാൻ മിക്സഡ് വെജിറ്റബിൾ സൂപ്പ്
പാലക്കാട് ഗൃഹപ്രവേശ ചടങ്ങിൽ മഞ്ഞപ്പിത്തം വ്യാപകം; രണ്ടുപേരുടെ നില ഗുരുതരം
Jaundice outbreak

പാലക്കാട് നാഗശ്ശേരി പഞ്ചായത്തിൽ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തവരിൽ മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു. മൂന്ന് Read more

ആലപ്പുഴയിൽ ബൈപ്പാസ് മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണു; വൻ ദുരന്തം ഒഴിവായി
Alappuzha Overbridge Collapse

ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലിരുന്ന ബൈപ്പാസ് മേൽപ്പാലത്തിന്റെ നാല് ഗർഡറുകൾ തകർന്നുവീണു. രാവിലെ 11 Read more

Leave a Comment