Headlines

Kerala News

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും; പുതുക്കിയ മാർഗനിർദേശങ്ങൾ വരും.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതും

സംസ്ഥാനത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനം  കണക്കിലെടുത്ത് നിയന്ത്രണങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ അശാസ്ത്രീയതയുണ്ടെന്ന വിമർശനം വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഉന്നയിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ പ്രദേശങ്ങൾ ഘട്ടങ്ങളായി തുറക്കുകയും അതിതീവ്ര വ്യാപന മേഖലകൾ മാത്രം അടച്ചിടുകയും ചെയ്യുന്നതാണ് പരിഗണനയിലുള്ളത്.

10 ശതമാനത്തിലധികം രോഗ സ്ഥിരീകരണ നിരക്കുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം കൊണ്ടുവരും. വിഷയത്തിൽ  കേന്ദ്ര വിദഗ്ധസംഘവുമായി ചർച്ച നടന്നു.

മദ്യവിൽപ്പനശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതും  പരിഗണനയിലുണ്ട്. എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കും.

പ്രതിദിന കോവിഡ് പരിശോധനകൾ രണ്ടുലക്ഷത്തോളമാക്കി ഉയർത്തിയേക്കും. കഴിഞ്ഞ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടമാക്കിയിരുന്നു.

അതേസമയം കേരളത്തിൽ  അഞ്ചു ദിവസത്തിനിടയിൽ ഒരു ലക്ഷംപേർക്കാണ് കോവിഡ് ബാധിച്ചത്.

Story Highlights: New covid guidelines to be released in Kerala

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts