തൃശ്ശൂരിൽ ഒരു കായികാധ്യാപകൻ സുഹൃത്തിന്റെ തള്ളലേറ്റു വീണ് മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനായ അനിൽ ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. റീജണൽ തിയേറ്ററിന് സമീപത്തെ ബാറിൽ ഇരുവരും മദ്യപിച്ചിരുന്നു. സുഹൃത്ത് ചൂലിശ്ശേരി സ്വദേശി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അനിലും രാജുവും റീജണൽ തിയേറ്ററിൽ നടക്കുന്ന തിയേറ്റർ ഫെസ്റ്റിവലിന് പോയിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാജു അനിലിനെ പിടിച്ചുതള്ളുകയായിരുന്നു. മുഖമടിച്ചാണ് അനിൽ നിലത്തുവീണത്.
തൊട്ടടുത്തുള്ള അശ്വിനി ആശുപത്രിയിൽ അനിലിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ച മാത്രമാണോ മരണകാരണമെന്നും ഹൃദയസ്തംഭനം സംഭവിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കാര്യത്തിൽ വ്യക്തത വരു.
Story Highlights: A physical education teacher in Thrissur died after falling due to a push from his friend.