വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഷെമിയുടെ തലയിൽ മുറിവുകളുണ്ടെന്നും കഴുത്തിൽ നിറവ്യത്യാസം കാണപ്പെടുന്നുണ്ടെന്നും ഡോ. കിരൺ രാജഗോപാൽ പറഞ്ഞു. ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ച ഷെമി, നിലവിൽ പൊലീസിന് മൊഴി നൽകാൻ കഴിയുന്ന ആരോഗ്യാവസ്ഥയിലാണ്.
ഷെമിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ 48 മണിക്കൂറിനു ശേഷം തലയിൽ ഒരു സ്കാനിങ് കൂടി നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ അഫാന്റെയും അമ്മ ഷെമിയുടെയും മൊഴികൾ നിർണായകമാണ്. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ ഇരുവരുടെയും മൊഴി എത്രയും വേഗം രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഈ കേസിലെ നിർണായകമായ വിവരങ്ങൾ ലഭിക്കാൻ പോലീസ് പ്രതീക്ഷയർപ്പിക്കുന്നത് ഇവരുടെ മൊഴികളിലാണ്.
“തലയിൽ മുറിവുകളുണ്ട്.കഴുത്തിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസം ഉണ്ട്. സംസാരിച്ചപ്പോൾ ബന്ധുക്കളെയൊക്കെ അന്വേഷിച്ചു. 48 മണിക്കൂറിന് ശേഷം തലയിൽ ഒരു സ്കാനിങ് കൂടിയുണ്ട്. ഇതിനുശേഷം മാത്രമേ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ കാര്യങ്ങൾ പറയാനാവൂ.”- അദ്ദേഹം പറഞ്ഞു.
Story Highlights: Shemi, mother of the accused in the Venjaramoodu multiple murder case, is in stable condition and able to give a statement to the police.