കൊല്ലം ട്രെയിൻ അട്ടിമറി ശ്രമം: ജീവഹാനി വരുത്താനായിരുന്നു ഉദ്ദേശ്യമെന്ന് എഫ്ഐആർ

നിവ ലേഖകൻ

Train derailment

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ ട്രെയിൻ അട്ടിമറിക്കാനും ജീവഹാനി വരുത്താനുമായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. കുണ്ടറ ആറുമുറിക്കടയിൽ റോഡിനോട് ചേർന്ന് കിടന്ന ടെലിഫോൺ പോസ്റ്റാണ് പ്രതികളായ അരുണും രാജേഷും ചേർന്ന് പുലർച്ചെ റെയിൽവേ പാളത്തിന് കുറുകെ കൊണ്ടിട്ടത്. പാളത്തിൽ നിന്നും ആദ്യം പോസ്റ്റ് നീക്കം ചെയ്തതിന് ശേഷം വീണ്ടും മറ്റൊരിടത്ത് പ്രതികൾ പോസ്റ്റ് കൊണ്ടിട്ടെന്നാണ് കുണ്ടറ പൊലീസിന്റെ സംശയം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികളുടെ ഉദ്ദേശം സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം തുടരുകയാണ്. ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടു വെച്ചതെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ ഇത് പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല.

പാളത്തിൽ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവ് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് കുണ്ടറ സ്വദേശികളായ അരുണും രാജേഷും.

  സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ

പ്രതികളായ അരുണിനെയും രാജേഷിനെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പാളത്തിൽ പോസ്റ്റ് വെച്ച രീതി ഇരുവരും വിവരിച്ചു. കേരള പൊലീസും എൻഐഎയും റെയിൽവേയുടെ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു.

പ്രതികളെ റിമാൻഡ് ചെയ്യും. ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പാളത്തിൽ പോസ്റ്റ് കൊണ്ടിട്ടതെന്നും പ്രാഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ട്രെയിൻ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് കുണ്ടറ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.

Story Highlights: Two individuals were arrested for placing a telephone pole across railway tracks in Kollam, Kerala, with the alleged intent to derail a train and cause harm.

Related Posts
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
വിഎസ്സിന്റെ വിലാപയാത്രയ്ക്ക് കൊല്ലത്ത് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
VS Achuthanandan

വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി Read more

അണമുറിയാതെ ജനസാഗരം; വിഎസിന്റെ വിലാപയാത്രയ്ക്ക് കണ്ണീരോടെ വിട നൽകി ജനം
funeral procession

വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുമ്പോൾ Read more

വിഎസ്സിന്റെ വിലാപയാത്ര: അന്ത്യാഭിവാദ്യങ്ങളുമായി ആയിരങ്ങൾ, കൊല്ലത്ത് അർദ്ധരാത്രിയിലും ജനസാഗരം
Achuthanandan funeral procession

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം ജില്ലയിൽ നിന്ന് കൊല്ലത്തേക്ക് എത്തി. Read more

അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

  വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more

വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാൻ ബാർട്ടൺഹില്ലിലേക്ക് ജനപ്രവാഹം
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കാനായി തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്ക് Read more

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 Read more

കൊല്ലം സ്വദേശി അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് ഷാർജ പൊലീസിൽ പരാതി
Athulya death case

കൊല്ലം സ്വദേശി അതുല്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ Read more

Leave a Comment