Headlines

Olympics, Olympics headlines, Sports

ഒരു മെഡൽ പോലുമില്ല; ദ്യോകോവിച്ചിന് ഒളിമ്പിക്സിൽ വൻ തിരിച്ചടി


ദ്യോകോവിച്ചിന് തിരിച്ചടി ഒളിമ്പിക്സ്‌ മെഡൽ
Photo Credit: AFP

ടോക്യോ:ഒളിമ്പിക്സിൽ ഗോൾഡൻ സ്ലാം പ്രതീക്ഷിച്ച് എത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ചിന് വൻ തിരിച്ചടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോക റാങ്കിങ്ങിൽ 65-ാം സ്ഥാനത്തുള്ള സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയോട് വെങ്കല മെഡലിനായുള്ള മത്സരത്തിൽ ദ്യോക്കോവിച്ച് പരാജയപ്പെട്ടു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു തോൽവിയുണ്ടായത്.
സ്പാനിഷ് താരം ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റ് ടൈ ബ്രേക്കറിന് ഒടുവിൽ ദ്യോക്കോ നേടി. എന്നാൽ മൂന്നാം സെറ്റിൽ ദ്യോക്കോയ്ക്ക് പാബ്ലോ ബുസ്റ്റയോട് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.സെറ്റും വെങ്കല മെഡലും  6-3ന് സ്പാനിഷ് താരം സ്വന്തമാക്കി.

ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോടാണ്  മുൻപ് സെമി ഫൈനലിൽ ദ്യോക്കോവിച്ച് തോറ്റത്. ലോക റാങ്കിങ്ങിൽ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു.

Story highlight: Djokovic Defeated.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts