പത്തനംതിട്ട കളക്ടറുടേത് ഉൾപ്പെടെ വാഹനങ്ങൾ ജപ്തി ചെയ്യണമെന്ന് കോടതി.

Anjana

വാഹനങ്ങൾ ജപ്തി ചെയ്യണമെന്ന് കോടതി
വാഹനങ്ങൾ ജപ്തി ചെയ്യണമെന്ന് കോടതി

പത്തനംതിട്ട റിങ് റോഡിനായി ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കാലതാമസം നേരിട്ടതിനാലാണ് നടപടി.
പത്തനംതിട്ട ജില്ലാ കളക്ടറായ ദിവ്യ എസ് അയ്യരുടെ വാഹനം അടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിറക്കി.

1,14,16,092 രൂപയാണ് നഷ്ടപരിഹാര ഇനത്തിൽ കുടിശ്ശികയുള്ളത്. തുടർന്ന് പത്തനംതിട്ട സബ് ജഡ്ജ് എംഐ ജോൺസൺ വാഹനങ്ങൾ ജപ്തി ചെയ്തു തുക ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഡ്വക്കേറ്റ് കെ. പ്രവീൺ ബാബു, അഡ്വക്കേറ്റ് അനിൽ പി നായർ എന്നിവർ മുഖാന്തരമാണ് ഹർജി നൽകിയിരുന്നത്.

Story Highlights: Pathanamthitta court ordered to seize Government Vehicles