മാനസയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സൈനികരുടേതിന് സമാനമായ തോക്ക്.

Anjana

മാനസയെ കൊല്ലാനുപയോഗിച്ചത് സൈനികരുടേതുപോലുള്ള തോക്ക്
മാനസയെ കൊല്ലാനുപയോഗിച്ചത് സൈനികരുടേതുപോലുള്ള തോക്ക്

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയിൽ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തിൽ യുവാവിന് തോക്കു ലഭ്യമായത് ഏതെങ്കിലും സൈനികനിൽ നിന്ന് മോഷ്ട്ടിച്ചതോ വാങ്ങിയതോ ആയിരിക്കാമെന്ന് വിദഗ്‌ദ്ധർ പറയുന്നു.

സാധാരണ നിലയിൽ ഉയർന്ന സൈനിക ഉദ്യോഗസ്ഥർക്കു പണം നൽകി വാങ്ങാവുന്ന, ലൈസൻസ് ലഭിക്കുന്ന ഒന്നാണ് ഈ തോക്ക്. കണ്ണൂരിൽ ധാരാളം പട്ടാളക്കാർ ഉള്ള സ്ഥലമായതിനാലാണ് ഇങ്ങനെയൊരു സാധ്യത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എറണാകുളത്ത് ദീർഘ വർഷങ്ങളായി ആർമറി നടത്തുന്നയാൾ ഇത്തരത്തിലുള്ള തോക്കുകൾ സറണ്ടർ ഡെപ്പോസിറ്റിനായി കൊണ്ടുവന്നിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പറയുന്നു.

സാധാരണഗതിയിൽ വിപണിയിൽ ഈ തോക്ക് ലഭ്യമല്ല. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെത്തിയ തോക്ക് ഒന്നാംഘട്ട പരിശോധനയിൽ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

ഇത്തരത്തിലുള്ള പിടി ചൈനീസ് പിസ്റ്റളിൽ കണ്ടിട്ടില്ലാത്തതിനാൽ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിടി ഒഴികെയുള്ള കുഴലും പിസ്റ്റൾ ഭാഗവും കമ്പനി മെയ്ഡാണ് എന്ന് കണ്ടെത്തി.

അതുകൊണ്ടു തന്നെ കള്ളത്തോക്കാണെന്ന് ഉറപ്പിക്കാനാകില്ല. തോക്ക് നേരിൽ കണ്ടാൽ മാത്രമേ കൃത്യമായി മനസിലാക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story highlight : The pistol used to kill Manasa is similar to that of army men.