നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്\u200cമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക് ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. മുഖം, മൂക്ക്, തല എന്നിവിടങ്ങളിലായി നാല് ചതവുകളും കണ്ടെത്തിയിട്ടുണ്ട്. ഗോപന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലിവർ സിറോസിസ്, വൃക്കകളിൽ സിസ്റ്റ്, കാലിൽ അൾസർ തുടങ്ങിയ അസുഖങ്ങൾ ഗോപനുണ്ടായിരുന്നു. എന്നാൽ, മുഖത്തെയും മൂക്കിലെയും തലയിലെയും ചതവുകൾ മരണകാരണമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാസപരിശോധനാ ഫലം ലഭിച്ചതിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി ഒൻപതിന് ‘സ്വർഗവാതിൽ’ ഏകാദശി ദിവസം പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കളുടെ മൊഴി. വൻ വിവാദങ്ങൾക്കൊടുവിലാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
ഗോപന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സമാധി കല്ലറ തുറന്നത്. പരാതിയെ തുടർന്ന് മക്കൾ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്\u200bമോർട്ടം നടത്തുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.
Story Highlights: The postmortem report of Neyyattinkara Gopan reveals multiple ailments, including blockages in arteries and injuries, but the cause of death awaits chemical analysis results.