ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.

പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു
പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു
Photo Credit: Shutterstock

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഈ പരീക്ഷകൾ നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തടസ്സമില്ലാതെ നടത്താമെന്നും പറയുന്നു.

ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ സിംഗിൾ ബെഞ്ചിന്റെ വിധിയെത്തുടർന്ന് മാറ്റിയിരുന്നു. ഡിവിഷൻ ബെഞ്ച് ഈ പരീക്ഷ പുതിയ വിജ്ഞാപനമിറക്കി നടത്തണമെന്നും വ്യക്തമാക്കി.

ബി.ടെക്. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ യു.ജി.സി. മാർഗനിർദേശങ്ങൾ പാലിക്കാതെ ഓഫ് ലൈനായി നടത്തുന്നതു ചോദ്യംചെയ്ത് ചില വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷകൾ കഴിഞ്ഞദിവസം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത് ഇതിനെതിരേ സാങ്കേതിക സർവകലാശാലാ വി.സി. നൽകിയ അപ്പീലാണ്.

  കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; ശക്തമായ നടപടിയാവശ്യപ്പെട്ട് വി.എം.സുധീരൻ

അപ്പീലിൽ പറഞ്ഞത് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായും ഓഫ് ലൈനായും പരീക്ഷ നടത്താമെന്നാണെന്നും ഓഫ് ലൈനായി പരീക്ഷ നടത്തരുതെന്ന് യു.ജി.സി. നിഷ്കർഷിച്ചിട്ടില്ലെന്നുമാണ്.

ഇത്തരത്തിൽ പരീക്ഷ നടത്താനുള്ള സോഫ്റ്റ്വേർ തയ്യാറാക്കാൻ ഒരുവർഷം വേണ്ടിവരുെമന്നും ഓൺലൈൻ പരീക്ഷ കുറ്റമറ്റതാണെന്നു പറയാനാവില്ലെന്നും സർവകലാശാല വാദിച്ചു. വിധി സ്റ്റേ ചെയ്തത് ഇത് കണക്കിലെടുത്താണ്.

Story highlight : Stay on order canceling first and third semester B.Tech. exams.

Related Posts
ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

  സ്വർണവില കുതിക്കുന്നു; ഒരു പവൻ സ്വർണത്തിന് 78,440 രൂപ
Kasargod suicide case

**കാസർഗോഡ്◾:** മഞ്ചേശ്വരത്ത് 86 വയസ്സുകാരൻ സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
kadakkavoor wife attack

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശി അനുവാണ് ഭാര്യയെ Read more

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

സപ്ലൈകോ ഓണം വിൽപനയിൽ റെക്കോർഡ് നേട്ടം; 375 കോടി രൂപയുടെ കച്ചവടം
Supplyco Onam sales

സപ്ലൈകോയുടെ ഓണക്കാലത്തെ വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം Read more

മുഹമ്മദ് നബി എല്ലാവർക്കും മാതൃക; നബിദിന സന്ദേശവുമായി കാന്തപുരം
Kanthapuram nabi day

നബിദിനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആശംസകൾ അറിയിച്ചു. മുഹമ്മദ് നബി എല്ലാ Read more