നിയമസഭാ കയ്യാങ്കളി കേസ്; വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ വിചാരണനേരിടണം.

Anjana

നിയമസഭാ കയ്യാങ്കളി കേസ്
നിയമസഭാ കയ്യാങ്കളി കേസ്

സംസ്ഥാനത്ത് 2015 മാർച്ച് 13ന് നടന്ന നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് വൻ തിരിച്ചടി. കേസ് സുപ്രീം കോടതിയിൽ എത്തിയതോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കം ആറു പേർ വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

സഭയിൽ ജനപ്രതിനിധികൾ എന്ന പരിരക്ഷ ക്രിമിനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണ് എംഎൽഎമാരുടെ നടപടിയെന്ന് സുപ്രീംകോടതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സഭയിലെ പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപെടുത്താനാവില്ലെന്നും സുപ്രീം കോടതി വിമർശിച്ചു.

2015ൽ ധനമന്ത്രിയായ കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാത്ത നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

Story Highlights: Supreme court about kerala assembly case.