കര്ഷക സമരത്തെക്കുറിച്ച് ചര്ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതിരെ തെരുവില് ട്രാക്ടര് ഓടിച്ച് കര്ഷകര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പോലീസ് രാഹുല് ഗാന്ധിയടക്കമുള്ള നിരവധി കോണ്ഗ്രസ് നേതാകൾക്കെതിരെ കേസെടുത്തത്.
കോണ്ഗ്രസ് നേതാവായ രന്ദീപ് സര്ജെവാലയടക്കം ഏതാനും നേതാക്കളെ പ്രതിഷേധത്തിനെതിരേ ബിജെപി നേതാക്കള് ശക്തമായി പ്രതികരിച്ചതിനെത്തുടര്ന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.
ഡല്ഹി പോലിസിന്റെ അനുമതി പ്രതിഷേധം നടത്താന് തേടിയില്ലെന്നാണ് നേതാക്കള്ക്കെതിരേയുള്ള കേസ്.
കൂടാതെ കൊവിഡ് പ്രോട്ടകോള് ലംഘനത്തിനും ഐപിസി 188 മോട്ടോര് വാഹന ആക്റ്റ് പ്രകാരവും കേസുണ്ട്. ട്രാക്ടറുകള് ദേശീയ തലസ്ഥാനത്ത് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
Story highlight: case is charged against Congress leaders including Rahul Gandhi for Protest by driving a tractor in front of Parliament.