ഒളിമ്പിക്സിൽ ബർമുഡ ചരിത്രം കുറിച്ചു. ബർമുഡയ്ക്കായി ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടി 33കാരി ഫ്ലോറ ഡെഫി. ഒളിമ്പിക്സിലെ ഏറ്റവും പ്രയാസമുള്ള മത്സരങ്ങളിൽ ഒന്നായ ട്രയാത്ത്ലണിലാണ് വമ്പൻ താരങ്ങളെ മറികടന്ന് ഫ്ലോറ ഒന്നാമതെത്തിയത്.
വെള്ളി നേടിയ ബ്രിട്ടൻന്റെ ജോർജിയ ടൈലർ ബ്രൗണിനെക്കാൾ ഒരു മിനിറ്റ് മുൻപിൽ 1 മണിക്കൂർ 55 മിനിറ്റ് 36 സെക്കൻഡിലാണ് ഫ്ലോറ ഫൈനൽ കടന്നത്. അമേരിക്കയുടെ കേയ്റ്റി സഫേർസ് 1 മണിക്കൂർ 57 മിനിറ്റ് 03 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കല ജേതാവായി.
Flora Duffy’s long journey to #Triathlon #OlympicGames gold finally ended at #Tokyo2020 – and in some style on Tuesday morning at Odaiba Bay. #Tokyo2020Triathlon #https://t.co/3gNOw4agDi pic.twitter.com/976IjB2gbj
— World Triathlon (@worldtriathlon) July 27, 2021
“സ്വർണ്ണം നേടണമെന്ന സ്വപ്നം മാത്രമല്ല ബർമുഡയ്ക്കായി ആദ്യ സ്വർണം നേടണമെന്ന എന്റെ സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു. എന്നെ സംബന്ധിച്ച് വളരെ വലിയ നിമിഷമാണിത്. എനിക്ക് ഏറെ തൃപ്തികരമായ മത്സരമായിരുന്നു.” മത്സരത്തിനുശേഷം ഫ്ലോറ ഡെഫി പറഞ്ഞു.
Story Highlights: Bermuda’s first ever Olympic gold medal