വയനാട് ആത്മഹത്യാ പ്രേരണ കേസ്: ഡിസിസി നേതാക്കളെ ചോദ്യം ചെയ്തു

നിവ ലേഖകൻ

Wayanad Suicide Case

എൻ. എം. വിജയന്റെയും മകന്റെയും മരണത്തില് ആത്മഹത്യാ പ്രേരണക്കേസില് ഡിസിസി പ്രസിഡന്റ് എന്. ഡി. അപ്പച്ചനെയും കെ. കെ. ഗോപിനാഥനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വയനാട് ഡിസിസി ട്രഷററായിരുന്ന വിജയന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഈ കേസ്. സമയബന്ധിത കസ്റ്റഡിയിലെടുത്താണ് ഇരുവരെയും ചോദ്യം ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗോപിനാഥന്റെ ബത്തേരിയിലെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. ചോദ്യം ചെയ്യല് നാളെയും തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു. രാവിലെ 10 മുതല് വൈകിട്ട് നാലു വരെയാണ് ചോദ്യം ചെയ്യല് നടന്നത്. കെ. കെ. ഗോപിനാഥനെ വിവിധ തെളിവുകളുടെ അടിസ്ഥാനത്തില് രണ്ടു ഘട്ടങ്ങളിലായി ചോദ്യം ചെയ്തു. വൈകുന്നേരത്തോടെ ഗോപിനാഥന്റെ വീട്ടില് പോലീസ് റെയ്ഡ് നടത്തി. നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട രേഖകള് കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള് അറിയിച്ചു. എന്.

ഡി. അപ്പച്ചനില് നിന്ന് പ്രാഥമിക വിവരങ്ങള് ശേഖരിച്ച അന്വേഷണ സംഘം നാളെ വിശദമായി ചോദ്യം ചെയ്യും. ഒന്നാം പ്രതിയായ ഐ. സി. ബാലകൃഷ്ണന് എംഎല്എയെ വ്യാഴം മുതല് ശനി വരെ കസ്റ്റഡിയില് ചോദ്യം ചെയ്യും. ഡിവൈഎസ്പി കെ. കെ. അബ്ദുള് ഷെരീഫിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല് നടന്നത്. തെളിവുകളും മൊഴികളും നിരത്തിയായിരുന്നു ചോദ്യം ചെയ്യല്.

  വിജിൽ കൊലക്കേസ്: മൃതദേഹം കണ്ടെത്താൻ ഇന്ന് വീണ്ടും തിരച്ചിൽ

എന്നാല് പല ചോദ്യങ്ങള്ക്കും കൃത്യമായ ഉത്തരങ്ങള് ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു. പല ചോദ്യങ്ങള്ക്കും അറിയില്ലെന്നായിരുന്നു പ്രതികരണം. ഇരുവരെയും വെവ്വേറെയാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളില് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ കീഴിലുള്ള ഒമ്പത് പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതി അനുവദിച്ച കസ്റ്റഡി കാലയളവില് പരമാവധി വിവരങ്ങള് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഡിഡിസി ഓഫീസ് അടക്കമുള്ള കോണ്ഗ്രസ് ഓഫീസുകളില് തെളിവെടുപ്പ് നടത്താന് കോടതി അനുമതി നല്കിയിട്ടുണ്ട്. ഇടനിലക്കാരനാക്കി കോണ്ഗ്രസ് നേതാക്കള് നടത്തിയ നിയമനക്കോഴയുടെ ബാധ്യതയിലാണ് എന്. എം.

വിജയന് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മകന് വിഷം നല്കി കൊല്ലുകയും ചെയ്തു. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള് എന്. എം. വിജയന് മരണക്കുറിപ്പില് എഴുതിയിരുന്നു. കഴിഞ്ഞ 18 നാണ് ആത്മഹത്യാ പ്രേരണ കേസില് ഐ. സി. ബാലകൃഷ്ണന് എംഎല്എ ഉള്പ്പെടെയുള്ളവര്ക്ക് കല്പ്പറ്റ കോടതി കര്ശന വ്യവസ്ഥകളോടെ മുന്കൂര് ജാമ്യം അനുവദിച്ചത്.

  കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ

Story Highlights: Wayanad DCC treasurer and son’s death case: DCC president and another leader questioned.

Related Posts
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

തങ്കച്ചന്റെ കേസ്: കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം
Thankachan fake case

വയനാട് മുള്ളന്കൊല്ലിയിലെ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.ഐ.എം രംഗത്ത്. Read more

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

  കന്നഡ വികാരം വ്രണപ്പെടുത്തിയെന്നാരോപണം: ‘ലോക: ചാപ്റ്റർ വൺ’ സിനിമയിലെ ഡയലോഗ് മാറ്റും
ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

Kasargod suicide case

**കാസർഗോഡ്◾:** മഞ്ചേശ്വരത്ത് 86 വയസ്സുകാരൻ സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

സമത്വത്തിൻ്റെ സന്ദേശവുമായി ഇന്ന് തിരുവോണം
Kerala Onam Festival

മലയാളികളുടെ പ്രധാന ആഘോഷമായ ഓണം ഇന്ന്. ഇത് കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. Read more

Leave a Comment