സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം: ബിജെപി.

Anjana

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണം കേന്ദ്രംഏറ്റെടുക്കണം
Photo Credit: @BJPKrishnadas/Facebook

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കൊവിഡ് പ്രതിരോധനത്തിൽ പൂര്‍ണമായ പിഴവുണ്ടായതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോട്ടോക്കോള്‍ ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ള, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന ഐഎന്‍എല്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെയും അറസ്റ്റ് ചെയ്യണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

സിപിഐഎം നല്‍കുന്ന പട്ടിക പ്രകാരമാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടക്കുന്നത്. കേരളം വാക്‌സിനേഷനെ രാഷ്ട്രീയവത്കരിച്ച ഏക സംസ്ഥാനമാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം,മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടത്തിയ കൊവിഡിന് മറവിലെ തീവെട്ടിക്കൊള്ളയുടെ രേഖകള്‍ പുറത്തുവന്നു. ഒരു കോടി കൈയുറകള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയത് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന പരമാവധി വിലയില്‍ നിന്നും അഞ്ച് രൂപയിലധികം കൊടുത്താണ്.

കൊവിഡ് പ്രതിരോധ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പരമാവധി തുക നിർദേശിച്ചുകൊണ്ട് ഏപ്രില്‍ മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Story highlight : BJP wants Center to take control of state health department.